ഭർതൃമതി തൂങ്ങിമരിച്ചു

അമ്പലത്തറ: പുല്ലൂർ ഉദയനഗറിൽ ഭർതൃമതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഉദയനഗർ സ്വദേശി  ഷുക്കൂറിന്റെ ഭാര്യ റംസീനയെയാണ് 25, ഇന്നലെ രാത്രി 8.30 മണിയോടെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി നിസ്ക്കാരത്തിനായി കിടപ്പുമുറിയിൽ കയറിയ റംസീന പുറത്തുവരാത്തതിനെത്തുടർന്ന് ഭർതൃബന്ധുക്കൾ പരിശോധന നടത്തിയപ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് മക്കളുടെ മാതാവായ റംസീന ചട്ടഞ്ചാലിലെ മുഹമ്മദ് -റസിയ ദമ്പതികളുടെ മകളാണ്.

ഭർത്താവ് ഷുക്കൂർ അബുദാബിയിലാണ്. ആത്മഹത്യചെയ്യാനുള്ള കാരണങ്ങൾ വ്യക്തമല്ല. ഷസ ഫാത്തിമ 5, ഷമ്മാസ് (രണ്ടര) എന്നിവർ മക്കളാണ്.

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

Read Previous

വധശ്രമക്കേസ് പ്രതികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

Read Next

ഫാഷൻ ഗോൾഡ്ചന്തേരയിൽ രണ്ട് കേസുകൾ കൂടി