ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിൽ നിന്ന് വീടുവിട്ട ബിരുദ വിദ്യാർത്ഥിനി അഞ്ജലി 21, ബംഗളൂരുവിൽ. അഞ്ജലിയെ തേടി അമ്പലത്തറ പോലീസും രണ്ടുനാളായി ബംഗളൂരുവിലും പരിസരങ്ങളിലുമുണ്ട്. ഏപ്രിൽ 19-നാണ് അഞ്ജലി വീടുവിട്ടത്. പോകുമ്പോൾ 10.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ അഞ്ജലി കൊണ്ടുപോയിരുന്നു.
അഞ്ജലിയുടെ വിവാഹത്തിന് വീട്ടുകാർ വാങ്ങി സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളുമായാണ് പെൺകുട്ടി വീടുവിട്ടത്. പോകുമ്പോൾ അഞ്ജലി സ്വന്തം കൈപ്പടയിൽ ഒരു കത്ത് വീട്ടിൽ എഴുതിവെച്ചിരുന്നു. ഈ കത്തിൽ ” താൻ ഇക്കയോടൊപ്പം പോവുകയാണെന്നും, പള്ളിക്കരയിലാണ് ഇക്കയുടെ വീടെന്നും, ഇക്കയ്ക്ക് തന്നോട് ഏറെ സ്നേഹമാണെന്നും എഴുതി യിരുന്നു.
അഞ്ജലി സ്വന്തമായി ഉപയോഗിച്ചിരുന്ന സെൽഫോൺ ബംഗളൂരുവിൽ വിൽപ്പന നടത്തുകയും, ഈ സെൽഫോൺ വാങ്ങിയ ആൾ ഫോണിൽ പുതിയൊരു സിംകാർഡ് നിക്ഷേപിക്കുകയും ചെയ്തതിനെ തുടർന്നാണ് അഞ്ജലി ബംഗളൂരുവിലുണ്ടെന്ന് സൈബർ സെൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് അഞ്ജലിക്ക് വേണ്ടി പോലീസ് സംഘം മൂന്നുനാൾ ചെന്നൈ നഗരത്തിൽ തിരച്ചിൽ നടത്തി വെറും കൈയ്യോടെ തിരിച്ചെത്തിയതിന് ശേഷമാണ് അഞ്ജലി ബംഗളൂരുവിലുള്ളതായി കണ്ടെത്തിയത്.
അഞ്ജലി വിൽപ്പന നടത്തിയ സെൽഫോൺ വാങ്ങിയ ആളെ കണ്ടെത്തിയെങ്കിലും പെൺകുട്ടി എങ്ങോട്ട് പോയെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഞ്ജലിക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും വ്യക്തമായിട്ടില്ല. യാതൊരു ലക്ഷ്യവുമില്ലാതെയാണ് അഞ്ജലിയുടെ ദുരൂഹ യാത്രയെന്ന് ഈ ഇരുപത്തിയൊന്നുകാരിയുടെ ഇതുവരെയുള്ള നീക്കങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ പ്രണയക്കെണിയിൽ കുടുക്കി കൊണ്ടുപോയതാണെന്ന് ഹിന്ദു ഐക്യവേദി ഇതിനകം ആരോപിച്ചിട്ടുണ്ടെങ്കിലും, മതപരിവർത്തനമല്ല അഞ്ജലിയുടെ ലക്ഷ്യമെന്ന സൂചനകളാണ് ഇതിനകം വ്യക്തമായിട്ടുള്ളത്. പ്രണയക്കുരുക്കിൽപ്പെടുത്തി അഞ്ജലി പറയുന്ന ഇക്ക, പെൺകുട്ടിയെ കൊണ്ടു പോയതാണെങ്കിൽ സ്വഭാവികമായും കേരളത്തിൽ എത്തിക്കേണ്ടത് മലപ്പുറം ജില്ലയിലെ ഇസ്്ലാം മതപരിവർത്തനകേന്ദ്രമായ സത്യസരണിയിലാണ്.
സത്യസരണിയിൽ അഞ്ജലി എത്തിയിട്ടില്ലെന്ന് പെൺകുട്ടി വീടു വിട്ട് രണ്ടു നാൾക്കകം തന്നെ സംഘ പരിവാർ സംഘടനകൾ ഉറപ്പാക്കിയിരുന്നു. അതിനിടയിലാണ് അഞ്ജലി ചെന്നൈയിലുണ്ടെന്ന സൂചന ലഭിച്ചത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ അഞ്ജലിയോട് സാമ്യമുള്ള ഒരു പെൺകുട്ടി ട്രെയിൻ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ചെന്നൈയിൽ സിസിടിവി ക്യാമറ പരിശോധിച്ച അമ്പലത്തറ പോലീസ് സബ് ഇൻസ്പെക്ടർ, മേലുദ്യോഗസ്ഥനായ ഐപിക്ക് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ആ പെൺകുട്ടി അഞ്ജലി തന്നെയാണെന്നതിൽ പോലീസിനും ഉറപ്പുണ്ടായിരുന്നില്ല.
ഇപ്പോൾ അഞ്ജലി സ്വന്തം സെൽഫോൺ ബംഗളൂരുവിൽ വിറ്റഴിച്ചതോടെ പെൺകുട്ടി ബംഗളൂരുവിലെത്തിയെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും, കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോലീസ് സംഘം അഞ്ജലിയുടെ പിറകെ തന്നെയുണ്ടെങ്കിലും, നിസ്സഹായരാണ്. ബംഗളൂരു നഗരത്തിൽ സെൽഫേൺ മറ്റരാൾക്ക് വിറ്റഴിച്ചതിനാൽ, പോലീസിന് കൈയ്യിലുണ്ടായിരുന്ന ഒരേയൊരു കച്ചിത്തുരുമ്പും നഷ്ടപ്പെട്ടു. അഞ്ജലിയുടെ പിതൃസഹോദരനായ പ്രവാസിയും പോലീസിനൊപ്പം ബംഗളൂരുവിലുണ്ടെങ്കിലും പെൺകുട്ടി മുങ്ങിയ ഇരുണ്ട വഴികൾ കണ്ടെത്താൻ പോലീസ് സംഘം പരിശ്രമിക്കുന്നുണ്ട്. അഞ്ജലി പുട്ടപർത്തിയിലുള്ള സത്യസായി കേന്ദ്രത്തിൽ ചെല്ലാൻ സാധ്യതയുണ്ടെന്ന് കണക്ക് കൂട്ടി പോലീസ് സംഘം ഇന്ന് പുട്ടപർത്തിയിലേക്ക് പോയിട്ടുണ്ട്.