ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമ്പലത്തറ: ലേറ്റസ്റ്റ് വാർത്തയെത്തുടർന്ന് അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ ഏറുമാടം അമ്പലത്തറ പോലീസ് നശിപ്പിച്ചു. മയക്കുമരുന്ന് മാഫിയയുടെ താവളമായ ഏറുമാടമാണ് പോലീസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്. ലഹരിപ്പാർട്ടി നടത്തുന്നതിനായി നായിക്കുട്ടിപ്പാറയിൽ ആളൊഴിഞ്ഞ പറമ്പിൽ സ്ഥാപിച്ച ഏറുമാടത്തെക്കുറിച്ച് രണ്ടു ദിവസം മുമ്പാണ് ലേറ്റസ്റ്റിൽ വാർത്ത പ്രസിദ്ധീകരിച്ചത്.
അമ്പലത്തറയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് സുലഭമായി ലഭിക്കുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. കർണ്ണാടകയിൽ നിന്നും കൊണ്ടു വരുന്ന കഞ്ചാവ്, എംഡിഎംഏ എന്നിവയടക്കം അമ്പലത്തറയിൽ വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്നായിരുന്നു നാട്ടുകാരുടെ പരാതി. നായിക്കുട്ടിപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെ ഏറുമാടത്തിന്റെ പരിസരത്തു നിന്നും മയക്കു മരുന്ന് മാഫിയ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങൾ നാട്ടുകാർ കണ്ടെടുത്തിരുന്നു. ലഹരി മരുന്നിനടിമപ്പെട്ട് അക്രമ സംഭവങ്ങൾ പതിവായതോടെയാണ് നാട്ടുകാർ ലഹരിമാഫിയയ്ക്കെതിരെ രംഗത്തെത്തിയത്.