നൗഷീറയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

സ്ത്രീ പീഡനം ആത്മഹത്യാ പ്രേരണ ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിലെ ഭർതൃഗൃഹത്തിൽ പാണത്തൂർ സ്വദേശിനി നൗഷീറ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ പാറപ്പള്ളി സ്വദേശി അബ്ദുൾ റസാഖിനെ 34, പോലീസ് അറസ്റ്റ് ചെയ്തു.  ആത്മഹത്യാ പ്രേരണ, ഭർതൃഗൃഹത്തിലെ പീഡനമുൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അബ്ദുൾ റസാഖിനെ, ഇന്നലെ വൈകുന്നേരം പാറപ്പള്ളിയിലെ വീട്ടിൽ നിന്നും അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിലാണ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി, സജേഷ് വാഴവളപ്പാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 1 ന് പുലർച്ചെ ഭർത്താവിന്റെ പാറപ്പള്ളിയിലെ ഇരുനില വീട്ടിലെ മുകൾനിലയിലുള്ള കിടപ്പ് മുറിയിലാണ് ഫാനിന്റെ ഹുക്കിൽ ഷാൾ കുരുക്കി നൗഷിറയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ തന്നെ നൗഷിറയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലാണ് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്.

മരണ കാരണം ആത്മഹത്യയാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായെങ്കിലും ദുരൂഹത നീങ്ങിയിരുന്നില്ല. നൗഷീറയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതി ഭർത്താവിന്റെ മര്ദ്ദനത്തിനിരയായതായി കണ്ടെത്തിയരുന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പില ഭർത്താവിന്റെ ബന്ധുവീട്ടിൽ നടന്ന വിരുന്ന് സൽക്കാരത്തിനിടെ നൗഷിറയെ, റസാക്ക് ആളുകൾക്ക് മുന്നിൽ കഴുത്തിന് പിടിച്ച് ചുമരിനോട് ചേർത്ത് നിർത്തി മർദ്ദിച്ചതായി വ്യക്തമായി. ഇക്കാര്യം പറഞ്ഞ് നൗഷിറ, സ്വന്തം സഹോദരിക്ക് വാട്സപ്പിലൂടെ വിവരം നൽകിയിരുന്നു.

ഒഴിഞ്ഞവളപ്പിലെ ബന്ധുവീട്ടിൽ നിന്നും പാറപ്പള്ളിയിലെ ഭർതൃഗൃഹ ത്തിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  അസ്വഭാവിക മരണത്തിനായിരുന്നു അമ്പലത്തറ പോലീസ് ആദ്യം കേസെടുത്തിരുന്നത്. ഒരാഴ്ചയായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നൗഷിറ ജീവനൊടുക്കിയത് പ്രതി പ്രവാസിയാണ്. ഭർതൃപീഡനം മൂലമാണെന്ന് തെളിഞ്ഞത്. അബ്ദുൾ റസാഖിനെ ഉച്ച കഴിഞ്ഞ് ഹൊസ്ദുർഗ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

കെ.എം.ഷാജി കാസർകോട്ടേക്കില്ല പിൻമാറ്റം കടുത്ത എതിർപ്പ് മൂലം

Read Next

ആഴക്കടലിൽപ്പെട്ട തോണിയിൽ അള്ളിപ്പിടിച്ച് അഞ്ച് പേർ; രക്ഷയായത് ഹാം റേഡിയോ