Breaking News :

നൗഫീറ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് ജാമ്യം

കാഞ്ഞങ്ങാട്: യുവതി ഭർതൃഗൃഹത്തിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ കേസിൽ രണ്ടാഴ്ചയായി റിമാന്റിൽ കഴിഞ്ഞ പ്രതിക്ക് കോടതി ജാമ്യമനുവദിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുൾ റസാഖിനാണ് 34, കാസർകോട് ജില്ലാ കോടതി ജാമ്യമനുവദിച്ചത്. പാണത്തൂർ സ്വദേശിനിയായ ഭാര്യ നൗഫീറ ഫെബ്രുവരി 11 ന് പുലർച്ചെ പാറപ്പള്ളിയിലെ ഭർതൃവീട്ടിൽ കിടപ്പറയിൽ ആത്മഹത്യ ചെയ്ത കേസിലാണ് അമ്പലത്തറ പോലീസ് റസാഖിനെ അറസ്റ്റ് ചെയ്തത്.

പീഡനം, ആത്മഹത്യാ പ്രേരണാകുറ്റം എന്നിവ ചുമത്തിയാണ് റസാഖിനെ അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത്, കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലടച്ച പ്രതി ആദ്യം സമർപ്പിച്ച ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചപ്പോഴാണ് പ്രതിക്ക് കോടതി ജാമ്യമനുവദിച്ചത്.

Read Previous

അലാമിപ്പള്ളിയിൽ കൂട്ടിയിടിച്ച കാറുകൾക്ക് പിന്നിൽ ഓട്ടോയുമിടിച്ചു

Read Next

പഴംപൊരി ലൈംഗീകാരോപണം പഞ്ചായത്ത് ലീഗ് വിലക്കിയ ആളെ ജില്ലാ ലീഗ് ദത്തെടുത്തു