മാസ്ക് ധരിക്കാനാവശ്യപ്പെട്ട എസ്ഐയുടെ കോളറിന് കുത്തിപ്പിടിച്ച യുവാവ് ജയിലിൽ

കാഞ്ഞങ്ങാട് : മാസ്ക് ധരിക്കാനാവശ്യപ്പെട്ടതിൽ പ്രകോപിതനായി അമ്പലത്തറ എസ്ഐ, കെ. രാജീവന്റെ ഔദ്യോഗിക വസ്ത്രത്തിൽ കയറിപ്പിടിച്ച് കയ്യേറ്റത്തിന് ശ്രമിച്ച യുവാവിനെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.

ഞായറാഴ്ച വൈകീട്ട് ഇരിയ ടൗണിൽ എസ്ഐയെ  കയ്യേറ്റത്തിന് മുതിർന്ന ലാലൂരിലെ  വിനോദ് കുമാറിനെ 36യാണ് ഹൊസ്ദുർഗ്  ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

വൈകീട്ട് പട്രോൾ ഡ്യൂട്ടിക്കിടെയാണ് ചെങ്കൽ ക്വാറി തൊഴിലാളിയായ വിനോദ് കുമാർ മാസ്ക് ധരിക്കാതെ റോഡരികിൽ നിൽക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. മാസ്ക് ധരിക്കാനാവശ്യപ്പെട്ട പോലീസുകാർക്ക് നേരേ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തി കയ്യേറ്റത്തിന് മുതിരുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

LatestDaily

Read Previous

കേന്ദ്ര സർവ്വകലാശാലയിൽ വ്യാജരേഖ നൽകി ജോലി നേടിയ യുവതിയെ പിരിച്ചു വിട്ടു

Read Next

കാഞ്ഞങ്ങാട്ട് യുഡിഎഫ് 23 വാർഡുകൾ ഉറപ്പിച്ചു