ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പാഴ്‌സലുകള്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; വൈറലായി വീഡിയോ

ന്യൂഡല്‍ഹി: ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും സാധനങ്ങൾ ഓർഡർ ചെയ്ത് കാത്തിരിക്കുന്നവരെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓർഡർ നൽകിയവരുടെ കൈകളിൽ എത്തേണ്ട പാഴ്സലുകൾ വഴിയിൽ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ കാണിക്കുന്നു.

റെയിൽവേ സ്റ്റേഷനിൽ എത്തിയ ആമസോൺ, ഫ്ലിപ്കാർട്ട് പാഴ്സലുകൾ ട്രെയിനിൽ നിന്ന് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ചില സാധനങ്ങൾ വലിച്ചെറിയുന്നതിനിടെ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ സീലിംഗ് ഫാനിൽ തട്ടി തെറിച്ച് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ആമസോൺ, ഫ്ളിപ്പ്കാർട്ട് സ്റ്റിക്കറുകൾ ഈ സാധനങ്ങളിൽ പതിച്ചിട്ടുണ്ട്. വിലപിടിപ്പുള്ള സാധനങ്ങളാണ് ഒരു ശ്രദ്ധയുമില്ലാതെ ജീവനക്കാര്‍ ട്രെയിനില്‍ നിന്നും വലിച്ചെറിയുന്നത്.

ദൃശ്യങ്ങൾ വൈറലായതോടെ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗുവാഹത്തി സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

Read Previous

‘കൊച്ചിയിലെ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘ വിസ്ഫോടനം’

Read Next

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍