എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി അമരീന്ദര്‍ സിങ് എത്തിയേക്കും

ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കും. നിലവിൽ ലണ്ടനിൽ ചികിൽസയിലാണ് അമരീന്ദർ സിംഗ്.

ചികിത്സ കഴിഞ്ഞ് അമരീന്ദർ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയാലുടൻ പഞ്ചാബ് ലോക് കോണ്ഗ്രസും ബി.ജെ.പിയും തമ്മിൽ ലയനമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കുമെന്ന് വ്യക്തമായത്.

നട്ടെൽ ശസ്ത്രക്രിയയ്ക്കായി അമരീന്ദർ ലണ്ടനിലേക്ക് പോയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മോദി അമരീന്ദറുമായി ഫോണിൽ സംസാരിച്ചിരുന്നു.

Read Previous

സിഗ്സ്ടെക്ക് ചിട്ടിക്കെതിരെ 19 കേസുകൾ കൂടി

Read Next

പകുതി വിലയ്ക്ക് വാഹനം വാഗ്ദാനം ചെയ്ത് പണം തട്ടിയ വൈദികനെതിരെ കേസ്