ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പത്താം വളവ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ, അമല പോളിന്റെ ‘കടാവർ’ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഫോറൻസിക് സെക്ഷനിൽ ഇത്രയും ഡീറ്റൈലിംഗ് ആയി മാറിയ ഒരു ഇന്ത്യൻ സിനിമ. കടാവറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതത്തിന് പിന്നിൽ. അഭിലാഷ് പിള്ളയും രഞ്ജിൻ രാജും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കടാവർ. അനൂപ് എസ് പണിക്കരാണ് കടാവർ സംവിധാനം ചെയ്യുന്നത്. മൂന്ന് മലയാളികൾ ഒന്നിച്ച ചിത്രം അഞ്ച് ഭാഷകളിലായാണ് സ്ട്രീം ചെയ്യുന്നത്. ഇതുവരെ കേട്ടിട്ടില്ലാത്ത ഫോറൻസിക് വിഭാഗത്തിന്റെ അകക്കാമ്പുകളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്. അമല പോളിന്റെ കഥാപാത്രത്തിന്റെ പേര് ഡോ. ഭദ്ര എന്നാണ്. ‘കടാവർ’ യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ്. ക്യാമറ അരവിന്ദ് സിംഗ്, എഡിറ്റിംഗ് സാൻ ലോകേഷ്.