പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തിയ ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

അമ്പലത്തറ: പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ ഓട്ടോ ഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.

ഇന്നലെ വൈകുന്നരം 4 മണിക്ക്  അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പന്നിക്കൂറിലാണ് മദ്യക്കടത്ത് വാഹനം പോലീസിനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയത്.

ഓട്ടോയിൽ ചാരായം കടത്തുകയായിരുന്ന അമ്പലത്തറ ബിദിയാലിലെ മനോജാണ് അമ്പലത്തറ പോലീസ്  സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ കരിവെള്ളീരിലെ സുജിത്ത് 34, ചെറുവത്തൂരിലെ പ്രകാശൻ 42, എന്നിവരെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയത്.

ചാരായം കടത്തിയ ഓട്ടോ റിക്ഷയെ ബൈക്കിൽ പിന്തുടർന്ന  പട്രോളിംങ്  സംഘത്തെ ഓട്ടോഡ്രൈവറായ മനോജ് മനഃപൂർവ്വം ഇടിച്ചു വീഴ്ത്തിയ ശേഷം വാഹനം നിർത്താതെ രക്ഷപ്പെടുകയായിരുന്നു.

Read Previous

അനശ്വര മൊയ്തീൻ കുഞ്ഞി അന്തരിച്ചു

Read Next

കുമ്പളയിൽ വൻ മദ്യവേട്ട