കാഞ്ഞങ്ങാട്: കാർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ആവിയിൽ സ്വദേശിയെ മർദ്ദിച്ചതിന് നാല് പേർക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു. കാഞ്ഞങ്ങാട് ആവിയിൽ മുഹഷിർ മൻസിലിലെ യു. വി. സലാമാണ് പരാതിക്കാരൻ.
കാഞ്ഞങ്ങാട് പുതിയ വളപ്പ് ബദരിയ നഗറിൽ വ്യാഴാഴ്ച സന്ധ്യയ്ക്ക് 7-30 മണിക്കാണ് നാലംഗ സംഘം സലാമിനെ മർദ്ദിച്ചത്.
ഇദ്ദേഹം സാധനങ്ങളിറക്കുന്ന മുറിക്ക് മുന്നിൽ നിർത്തിയിട്ട കാർ മാറ്റണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയവളപ്പിലെ റാഷിദ്, സലാം, കണ്ടാലറിയാവുന്ന 2 പേർ എന്നിവരടങ്ങുന്ന സംഘം സലാമിനെ സോഡാക്കുപ്പി കൊണ്ടടിച്ചത്.