നരബലി- ഷാരോണ്‍ കേസുകളില്‍ ഗവർണർ ഇടപെടണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

കോഴിക്കോട്: ഇലന്തൂരിലെ ഇരട്ട നരബലി കേസിലും പാറശ്ശാല സ്വദേശി ഷാരോണിന്‍റെ കൊലപാതകത്തിലും ഗവർണർ ഇടപെടണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ.

നരബലി കേസിലും ഷാരോൺ വധക്കേസിലും ആർട്ടിക്കിൾ 161 പ്രയോഗിക്കണമെന്നും കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൽഫോൺസ് പുത്രന്‍റെ പ്രതികരണം.

സാധാരണഗതിയിൽ ഇത്തരം വിഷയങ്ങളിൽ ജനങ്ങൾ ദൈവത്തോട് പ്രാർഥിക്കുമ്പോൾ താൻ ഗവര്‍ണറോടാണ് പ്രാര്‍ഥിക്കുന്നതെന്നും അൽഫോൺസ് പറഞ്ഞു.

Read Previous

കേരളത്തിലേതിന് സമാനമായി ബൈജൂസ് ബെംഗളൂരു ആസ്ഥാനത്തും രാജി സമ്മർദം

Read Next

റെയിൽവേ ട്രാക്കുകളിൽ വന്യജീവി ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്രം