കോപ്പിയടി ആരോപണം; കാന്താരക്കെതിരെ നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

കന്നഡ ചിത്രം കാന്താരയ്ക്കെതിരെ കോപ്പിയടി ആരോപണം. ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ നവരസ പാട്ട് അതേപടി കോപ്പിയടിച്ചതാണെന്ന് പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് ആരോപിച്ചു.

“തൈക്കൂടം ബ്രിഡ്ജിന് കാന്താരയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രേക്ഷകർ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നവരസവും വരാഹ രൂപവും തമ്മിൽ ഒഴിവാക്കാനാകാത്ത ചില സാമ്യതകൾ കണ്ടെത്തി. ഇത് പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇതിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

ഗാനത്തിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ കാന്താരയിലെ അണിയറ പ്രവർത്തകർ ഒരിടത്തും പറഞ്ഞിട്ടില്ല. ഒരു അംഗീകാരവും കിട്ടിയിട്ടുമില്ല. മാത്രമല്ല, ചിത്രത്തിന്‍റെ പിന്നണി പ്രവർത്തകർ അവരുടെ സ്വന്തം സൃഷ്ടിയായി എല്ലായിടത്തും ഇത് പ്രചരിപ്പിക്കുന്നു. ശ്രോതാക്കളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് പ്രചരിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു”. തൈക്കുടം ബ്രിഡ്ജ് പറഞ്ഞു.

K editor

Read Previous

സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്

Read Next

കോയമ്പത്തൂർ സ്ഫോടനം അന്വേഷിക്കാൻ എൻഐഎ; ലക്ഷ്യമിട്ടത് ഈസ്റ്റര്‍ദിന ആക്രമണത്തിന് സമാനമായ സ്‌ഫോടനം