ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ദേശീയ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ (ഐഒഎ) സമീപിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിങിൽ നിന്നും സഹപ്രവർത്തകർക്ക് പീഡനം നേരിടേണ്ടി വന്നെന്ന് ആരോപിച്ച് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് താരങ്ങൾ കത്തയച്ചു.
ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ രവി ദഹിയ, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള ഗുസ്തി താരങ്ങളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കളായ വിനേഷ് ഫോഗട്ട്, ദീപക് പുനിയ എന്നിവരും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.
ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നഷ്ടപ്പെട്ടതിന്‍റെ പേരിൽ ബ്രിജ് ഭൂഷണിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും തുടർന്ന് വിനേഷ് ഫോഗട്ട് ആത്മഹത്യയുടെ വക്കിലെത്തിയതായും കത്തിൽ പരാമർശിക്കുന്നു.