ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ റെയ്ഡ് ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വളർച്ച തടയാനുള്ള ശ്രമമാണെന്ന് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മദ്യനയത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മനീഷ് സിസോദിയ ഉൾപ്പെടെ 13 പേർക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കപിൽ സിബലിന്‍റെ പ്രതികരണം.
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റെയ്ഡ് നടത്താനുള്ള സി.ബി.ഐയുടെ ടൈമിങ് അപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആം ആദ്മി പാർട്ടിയുടെ വളർച്ച തടയാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതെല്ലാം, കപിൽ സിബൽ പറഞ്ഞു.