ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ലോകത്ത് റിപ്പോർട്ട് ചെയ്ത ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. എന്നിരുന്നാലും, വിദേശ രാജ്യങ്ങളിലേത് പോലെ രോഗവ്യാപനത്തിന് സാധ്യതയില്ല. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ മാത്രമാണ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായത്.

രാജ്യത്ത് പരിശോധിക്കുന്ന കൊവിഡ് സാമ്പിളുകളിൽ 15 ശതമാനത്തിലും എക്സ്.ബി.ബി, ബി.എ 2.75, ബി.ജെ 1 തുടങ്ങിയ ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങളുണ്ട്. ഡിസംബർ 24 നും ജനുവരി 3 നും ഇടയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 124 യാത്രക്കാർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

രാജ്യത്ത് നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ പറഞ്ഞിരുന്നു. കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ വരുന്നത് തുടരും. രാജ്യത്ത് പരിഭ്രാന്തി പടരാതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

K editor

Read Previous

‘കാപ്പ’ ഒടിടിയിലേയ്ക്ക്; ജനുവരി 19 മുതൽ നെറ്റ്ഫ്ലിക്സിൽ

Read Next

റാലിയിൽ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയുടെ അടുത്തേക്ക് മാലയുമായി ഓടിയെത്തി കൗമാരക്കാരൻ