പശുകശാപ്പ് നിര്‍ത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്ത് ജില്ലാ കോടതി ജഡ്‌ജി

അഹമ്മദാബാദ്: പശുവിനെ കശാപ്പുചെയ്യുന്നത് നിർത്തിയാൽ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതി മുഹമ്മദ് അമീനിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

പ്രപഞ്ചത്തിന്‍റെ നിലനിൽപ്പിന് പശുക്കൾ പ്രധാനമാണെന്നും പശുവിന്‍റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴരുത്, ഭൂമിയുടെ നിലനിൽപ്പിന് ഇത് ആവശ്യമാണെന്നും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു. പശു ഒരു മൃഗം മാത്രമല്ല, ഒരു അമ്മ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്.

പശുവിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കാറുണ്ട് എന്നാൽ ഒന്നും പ്രവർത്തികമാക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു. മതപരമായ കാരണങ്ങൾക്ക് പുറമെ സാമൂഹിക പ്രശ്നങ്ങളും കണക്കിലെടുക്കണം. പശുക്കളെ ഉപദ്രവിക്കുന്നവർക്ക് അവരുടെ സമ്പത്ത് നഷ്ടപ്പെടുമെന്നും ശ്ലോകങ്ങളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍നിന്ന് കന്നുകാലികളെ കടത്തിയെന്നതായിരുന്നു പ്രതിക്കെതിരായയുള്ള കുറ്റം.

K editor

Read Previous

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 23 ലക്ഷം രൂപ വാടക നൽകാതെ മുങ്ങിയ പ്രതി പിടിയിൽ

Read Next

നീലഗിരിയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു