‘കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഉയരണം’

കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഉയരണമെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്‍റിൽ ചർച്ച ചെയ്യാനും വിയോജിക്കാനുമുള്ള അവകാശം വിനിയോഗിക്കുമ്പോൾ എംപിമാർ ഗാന്ധിയൻ തത്വശാസ്ത്രം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയുടെ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

‘പാർലമെന്‍റ് ജനാധിപത്യത്തിന്‍റെ ക്ഷേത്രമാണ്. പ്രസിഡന്‍റായി സേവനമനുഷ്ഠിക്കാൻ എനിക്ക് അവസരം നൽകിയതിന് രാജ്യത്തെ പൗരൻമാർക്ക് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക് സഭാ സ്പീക്കർ ഓം ബിർള എന്നിവർക്കും ഞാൻ നന്ദി പറയുന്നു. നിയുക്ത പ്രസിഡന്‍റ് ദ്രൗപദി മുർമുവിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അവരുടെ മാർഗനിർദേശം രാജ്യത്തിന് ഗുണം ചെയ്യുമെന്നും കോവിന്ദ് പറഞ്ഞു.

Read Previous

450 പന്തില്‍ 410 റണ്‍സ്! കൗണ്ടിയില്‍ പുതിയ ചരിത്രം

Read Next

ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ലു കേസ്’ ടീസര്‍ പുറത്ത്