അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു

ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു.
അടുത്ത മാസം അവസാനത്തോടെ ഡൽഹിയിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. സംഗീത്, മെഹന്ദി തുടങ്ങിയ വിപുലമായ ചടങ്ങുകളോടെയാണ് വിവാഹം. തുടർന്ന് മുംബൈയിൽ സുഹൃത്തുക്കൾക്കായി ഒരു റിസപ്ഷനും ഒരുക്കും. 350-400 അതിഥികൾക്കാകും ക്ഷണം ഉണ്ടാവുക.വിവാഹ തിയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Read Previous

ദേശീയപാതയിലെ കുഴി ‘ഒട്ടിച്ചതിൽ’ കോടതി ഇടപെടൽ; കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം

Read Next

ഓണക്കിറ്റ് ഇത്തവണയും വൈകുമോ?