രാജ് റസിഡൻസി ജീവനക്കാരൻ തൂങ്ങി മരിച്ചു

തൃക്കരിപ്പൂർ: ആലാമിപ്പള്ളി രാജ് റസിഡൻ്സി ജിവനക്കാരനായ യുവാവിനെ തൃക്കരിപ്പൂർ കന്നുവീട് കടപ്പുറത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  തൃക്കരിപ്പൂർ തൈക്കീലിലെ ദാമോദരൻ– തങ്കമണി ദമ്പതികളുടെ മകൻ ദിദീഷിനെയാണ് 26, ഇന്ന് രാവിലെ കന്നുവീട് കടപ്പുറത്തെ മാതൃഗൃഹത്തിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചന്തേര എസ്ഐ, പി. സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരേതന്റെ സഹോദരൻ: ലിജിൻ.

Read Previous

പ്രതിരോധം ഫലം കണ്ടു: ലഹരി മാഫിയ ഉൾവലിഞ്ഞു

Read Next

പാണത്തൂർ അതിർത്തി കടന്നും കാഞ്ഞങ്ങാട്ടേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു