ബസ്സുകൾ കയറുന്നില്ല, അലാമിപ്പള്ളി ബസ് സ്റ്റാന്റ് നോക്കുകുത്തി

കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ ബസ്സുകൾ പ്രവേശിക്കുന്നില്ല. 

ബസ് സ്റ്റാന്റിന് മുന്നിലെ പഴയ വെയിറ്റിങ്ങ് ഷെഡ്ഡിന് സമീപം ബസ്സുകൾ നിർത്തിയിട്ടാ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.

ഒന്നരവർഷം മുമ്പ് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത ശേഷം  ആദ്യ മാസങ്ങളിൽ  കെ.എസ്്.ആർ.ടി.സി സ്വകാര്യബസ്സുകളും അലാമിപ്പള്ളി സ്റ്റാന്റിൽ കൃത്യമായി  പ്രവേശിച്ചിരുന്നു.  കോവിഡ് പശ്ചാത്തലത്തിൽ ബസ്സുകൾ സർവ്വീസ് നിർത്തി പിന്നീട് പുനഃരാരംഭിച്ചശേഷമാണ്  പുതിയ ബസ് സ്റ്റാന്റിൽ  ബസ്സുകൾ കയറുന്നത് ഇല്ലാതായത്.

കോടികൾ മുതൽ മുടക്കി അത്യാധുനിക ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് കൺമുന്നിൽ നോക്കുകുത്തിയായിരിക്കെ മഴയും വെയിലുമേറ്റ്  റോഡരികിൽ കാത്തുനിന്ന് യാത്ര ചെയ്യേണ്ട  ദുരവസ്ഥയിലാണ് യാത്രക്കാർ.

Read Previous

ഷോക്കോസ് നോട്ടീസ് പരസ്യപ്പെടുത്തി: പോലീസ് ഇൻസ്പെക്ടർ ഹൈക്കോടതിയിൽ

Read Next

കോട്ടച്ചേരി മേൽപ്പാലം പണി പുനരാരംഭിച്ചു