കവർച്ചാസംഘം അലാമിപ്പള്ളിയിലെത്തിയത് ഒാട്ടോയിൽ

നീതി മെഡിക്കൽ ഷോപ്പ് കുത്തിതുറന്നത് രാത്രി 11.54–ന്

കാഞ്ഞങ്ങാട്: അലാമിപ്പള്ളി നീതി മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് മുക്കാൽ ലക്ഷവും മരുന്നുകളും കവർച്ച ചെയ്ത സംഘമെത്തിയത് ഒാട്ടോയിൽ. ഇന്നല രാത്രി 11–54 നാണ് കവർച്ച നടന്നതെന്ന് തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ സാക്ഷ്യപ്പെടുത്തുന്നു.

കവർച്ചക്കാർ ഒാട്ടോയിലെത്തി കൃത്യം നടത്തുന്നതിന്റെ ദൃശ്യം സിസിടിവിയിലുണ്ട്. മരുന്നുകൾ ഒാട്ടോയിൽ കയറ്റി കൊണ്ട് പോകുന്നതും ക്യാമറയിൽ പതിഞ്ഞു. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം കെഎസ്ടിപി റോഡിന് പടിഞ്ഞാറ് ഭാഗത്ത് രാത്രി 11–54 ന് കവർച്ച നടന്നപ്പോഴും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡരികിലെ കവർച്ച ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. സിക്രട്ടറി മുരളീധരന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.

Read Previous

ഐ എൻ എൽ പോരിൽ ദേശീയ അധ്യക്ഷൻ ഇടപെട്ടു

Read Next

കാസർകോട്–മംഗളൂരു ബസ് സർവ്വീസ് പുനരാരംഭിച്ചു