ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ആലാമിപ്പള്ളി നഗരസഭാ ബസ്്സ്റ്റാന്റിന്റെ കടമുറിലേലം ഒന്നരവർഷത്തോളം വൈകിയത് മൂലം നഗരസഭയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ.
ഭരണസമിതിയിലെ യുഡിഎഫ് പ്രതിനിധികൾ ഉടക്കുവെച്ചതുമൂലമാണ് നഗരസഭയ്ക്ക് ലഭിക്കേണ്ടിയിരുന്ന വാടക വരുമാനം നഷ്ടമായത്.
തോളിലിരുന്ന് ചെവി കടിക്കുന്നതിന് സമാനമായാണ് നഗരസഭാഭരണസമിതിയിലെ ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബസ്്സ്റ്റാന്റ് കടമുറിലേലത്തിനെതിരെ കോടതി കയറിയത്.
സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ലേലം തടസ്സപ്പെടുത്തിയതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ലീഗ് നേതാവുമായ എം.പി. ജാഫറാണ്. 2019 ഫെബ്രുവരി മാസത്തിലാണ് ഏറെ നാളത്തെ കാത്തിരിപ്പ് സഫലമാക്കി അലാമിപ്പള്ളിയിലെ നഗരസഭാ ബസ്റ്റാന്റ് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനച്ചടങ്ങിൽ നിന്നും വിട്ടു നിന്ന യുഡിഎഫ് പ്രതിനിധികളുടെ നടപടി ഏറെ വിമർശനത്തിനിടയാക്കിയരുന്നു. ഉദ്ഘാടനത്തിന് തൊട്ടു പിന്നാലെയാണ് ബസ്റ്റാന്റ് കടമുറി ലേലത്തിനെതിരെ യുഡിഎഫ് കോടതിയെ സമീപിച്ചത്.
പ്രസ്തുത കേസിൽ നഗരസഭയ്ക്ക് അനുകൂലമായി വിധിയുണ്ടാകുകയും കടമുറികളുടെ ടെണ്ടർ നടപടികൾ ആരംഭിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ് കോവിഡ് രോഗ ഭീതിയുണ്ടായതും, ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതും. ജൂലൈ 14 മുതൽ 20 വരെ കടമുറികളുടെ ടെണ്ടർ പ്രഖ്യാപിക്കപ്പെട്ടതോടെ ലേലത്തിന് തീയ്യതിയും നിശ്ചയിച്ചു.
108 മുറികളാണ് അലാമിപ്പള്ളി ബസ്റ്റാന്റ് ടെർമിനൽ കം. ഷോപ്പിംഗ് കോംപ്ലക്സിനകത്തുള്ളത്.
ഈ മുറികളുടെ ലേലമാണ് ഭരണസമിതിയിലെ യുഡിഎഫ് പ്രതിനിധികൾ തന്നെ തടസ്സപ്പെടുത്തിയത്. നഗരസഭയിലെ വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുമായിരുന്ന ലക്ഷക്കണക്കിന് രൂപയാണ് യുഡിഎഫ് പ്രതിനിധികൾ നഷ്ടപ്പെടുത്തിയത്.
ഹഡ്കോയിൽ നിന്നും ലഭിച്ച 5 കോടി രൂപയുടെ വായ്പയുപയോഗിച്ചാണ് അലാമിപ്പള്ളി ബസ്റ്റാന്റിന്റെ നിർമ്മാണ പ്രവൃത്തികൾ നടത്തിയത്.
യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് നിർമ്മാണമാരംഭിച്ച ബസ്റ്റാന്റ് പൂർത്തിയാക്കാതെയാണ് അവർ ഭരണമൊഴിഞ്ഞത്. പിന്നീട് നഗരഭരണം ഇടതു പക്ഷം ഏറ്റെടുത്തതോടെയാണ് അലാമിപ്പള്ളി ബസ്റ്റാന്റിന് ശാപമോക്ഷം ലഭിച്ചത്.
അലാമിപ്പള്ളി ബസ്റ്റാന്റിന്റെ ഉദ്ഘാടനം തടസ്സപ്പെടുത്താൻ ഭരണ സമിതിയിലെ യുഡിഎഫ് വിഭാഗം പല തവണ പ്രവർത്തിച്ചിരുന്നെങ്കിലും നഗരസഭാഗ്യക്ഷൻ വി. വി. രമേശന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഫലമായാണ് ബസ്റ്റാന്റ് മുഖ്യമന്ത്രിയെക്കൊണ്ട് തന്നെ ഉദ്ഘാടനം നടത്തിക്കാനായത്.