പത്ത് വർഷമായി നന്നാക്കാതെ അലാമിപ്പള്ളി ക്ലബ്ബ് റോഡ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ 17–ാം വാർഡിൽ 10 വർഷമായി പൊട്ടിപ്പൊളിഞ്ഞ് റോഡ്. അലാമിപ്പള്ളി ഫ്രണ്ട്സ് ക്ലബ്ബ് റോഡാണ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഒട്ടേറെ തവണ നഗരസഭാധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചില്ല. ബോധപൂർവ്വം റോഡിനോട് അവഗണന കാണിക്കുകയാണെന്നാണ് ആക്ഷേപം. മഴക്കാലമായതോടെ റോഡിൽ ചെളി വെള്ളം കെട്ടി കാൽനടയാത്രക്കും വാഹന യാത്രയും ഒരേപോലെ ദുസ്സഹമായി.

റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി നഗരസഭ മെറ്റലിറക്കിയിരുന്നുവെങ്കിലും, പിന്നീട് മെറ്റൽ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. റോഡിന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി അലാമിപ്പള്ളി റെഡ് ഫോർട്ട് ആർട്സ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ നഗരസഭാധ്യക്ഷയെ സമീപിച്ചു.

LatestDaily

Read Previous

കാണിയൂര്‍ പാത: മുഖ്യമന്ത്രിക്ക് കര്‍മ്മസമിതിയുടെ അഭിനന്ദനം

Read Next

ജില്ലാശുപത്രി മതിൽ ഏത് സമയവും തകരാൻ സാധ്യത ഭീതിയോടെ നാട്ടുകാർ