കാഞ്ഞങ്ങാട്: അലാമി പ്പള്ളി രണ്ട് കാറുകളും ഒരു ഓട്ടോയും കൂട്ടിയടിച്ച് ഓട്ടോ ഡ്രൈവർക്കു പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം പരിക്കേറ്റയാളെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്കുമാറ്റി. അപകടത്തെ തുടർന്ന് സ്ഥലത്ത് ഏറേ നേരം ഗതാഗത തടസമുണ്ടായി. പോലിസെത്തി അപകടത്തിൽപ്പെട്ട വാഹനം നാട്ടുകാരുടെ സഹായത്തോടെ മാറ്റി. കഴിഞ്ഞ ദിവസം രാത്രി അലാമിപ്പള്ളിയിൽ ഇരുചക്ര വാഹനത്തിൽ കാറിടിച്ച് യുവാവ് മരണപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടുക്കം മാറുന്നതിടെയാണ് കൂട്ടിയിടിച്ച കാറുകൾക്ക് പിന്നിൽ ഓട്ടോയിടിച്ച് വീണ്ടും അപകടമുണ്ടായത്