ആസ്വാദകരെ സംഗീതമഴയിൽ നനയിച്ച് അളക

കാഞ്ഞങ്ങാട്  : രാവണീശ്വരം എന്ന ഗ്രാമത്തിലെ കൊച്ചു ഗായിക അളക പ്രവീൺ ഇപ്പോൾ ഫേസ്ബുക്കിൽതാരമാണ്. അളക പാടിയ ഭക്തിഗാനം ഫേസ്ബുക്കിൽ പതിനഞ്ച് ലക്ഷത്തിലധികം ആൾക്കാരാണ്  കണ്ടത്.

രാവണീശ്വരം ഗവ: ഹയർസെക്കന്ററി സ്ക്കൂളിലെ പ്രി–പ്രൈമറി വിഭാഗം വിദ്യാർത്ഥിനിയായ അളകയ്ക്ക് സംഗീതം രക്തത്തിൽ കലർന്ന്  കിട്ടിയതാണ്. സാമാന്യം നന്നായി പാടുന്നവരാണ് അളകയുടെ  മാതാപിതാക്കളായ പ്രവീണും, ദീപയും.

2020 മാർച്ച് മാസത്തിൽ ബല്ല ബല്ലത്തപ്പൻ മഹാവിഷ്ണുക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച പാടിയ അളകയുടെ ഭക്തിഗാനമാണ് ഫേസ്ബുക്ക് വഴി ലക്ഷങ്ങളുടെ പ്രശംസയ്ക്ക് പാത്രമായത്.

അളകയുടെ പിതാവ് പ്രവീൺ ചേറ്റുകുണ്ടിൽ ഗാരേജ് നടത്തുന്നയാളാണ്.മാതാവ് ദീപ കുടുംബശ്രീയുടെ തീരദേശ വോളന്റിയറുമാണ്. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഇരുവരും നന്നായി പാട്ടുപാടും. മാതാപിതാക്കളുടെ പ്രോത്സാഹനമാണ് അളകയെ തന്നെ ചെറുപ്പത്തിൽ ത്തന്നെ സംഗീതത്തിൽ താല്പരയാക്കിയത്.

ഫേസ്ബുക്കിൽ താരമായതോടെ അളകയ്ക്ക്  വിവിധ പരിപാടികളിൽ പാടാനവസരം ലഭിച്ചിട്ടുണ്ട് .

ഒാഗസ്റ്റ് 15 ന് നടന്ന ഒാൺലൈൻ ദേശഭക്തി  ഗാനമത്സരത്തിൽ ഈ കൊച്ചു മിടുക്കിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കഴിഞ്ഞ ദിവസം എഫ്.എം    റേഡിയോയിലും പാട്ടുപാടി.

അഞ്ച് വയസ് മാത്രം പ്രായമുളള അളക പ്രവീൺ വളരെ മികച്ച രീതിയിലാണ് പാട്ടുകൾ പാടുന്നത്. മകളെ ശാസ്ത്രീയമായി സംഗീതമഭ്യസിപ്പിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.

Read Previous

കേരളത്തിലെ ആദ്യ സോളാര്‍പാര്‍ക്ക് ഇനി കാസര്‍കോടിന് സ്വന്തം

Read Next

മൂല്യങ്ങൾ വളർത്തിയെടുക്കണം