കാഞ്ഞങ്ങാട്: അൽഐനിൽ വാഹനാപകടത്തിൽ മരണപ്പെട്ട പാറപ്പള്ളി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. ഗുരുപുരം പാടിയിലെ അബൂബക്കറിന്റെ മകൻ അബ്ദുള്ളയുടെ 33, മൃതദേഹമാണ് മംഗളൂരു വിമാനത്താവളം വഴി ഇന്ന് പുലർച്ചെ പാറപ്പള്ളിയിലെത്തിച്ചത്. പാറപ്പള്ളി ജമാഅത്ത് ഖബറിടത്തിൽ രാവിലെ ഖബറടക്കം നടന്നു.
അൽഐനിലെ മിനറൽ വാട്ടർ കമ്പനി ജീവനക്കാരനായ അബ്ദുള്ള ജോലിക്കിടെ വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു. അപകടം നടക്കുന്ന സമയം ഭാര്യയും രണ്ട് മക്കളും അൽഐനിൽ അബ്ദുള്ളക്കൊപ്പമുണ്ടായിരുന്നു. നാലുദിവസം മുമ്പാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുതന്നെ അബ്ദുള്ള മരണപ്പെടുകയായിരുന്നു.