അക്ഷയ എ കെ – 567 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ കെ – 567 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 8,000 രൂപയുടെ സമാശ്വാസ സമ്മാനവും നൽകും. 

ലോട്ടറിയുടെ സമ്മാനത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലം പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ വിജയിച്ച ലോട്ടറി ടിക്കറ്റ് അധികൃതർക്ക് സമർപ്പിക്കണം.

Read Previous

പരാതി നൽകാനെത്തിയപ്പോൾ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചു; ട്രാൻസ്ജൻഡറിനെ പൊലീസ് അധിക്ഷേപിച്ചതായി പരാതി

Read Next

ഇന്ന് മുതൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യത