എകെജി സെന്റര്‍ ആക്രമണം: 11 ദിവസം കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ പതിനൊന്നാം ദിവസവും പോലീസ് ഇരുട്ടിൽ. പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഇന്നലെ അന്വേഷണ സംഘം സി.ഡി.എ.സിക്ക് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണെന്നാണ് വിവരം. സമീപത്തെ ആയിരത്തിലധികം ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

Read Previous

അസാം വെള്ളപ്പൊക്കം; മരണം 200നോട് അടുക്കുന്നു

Read Next

‘എന്റെ കുടുംബത്തിൽ പത്താം ക്ലാസ് പാസായ ആദ്യ ആളാണ് ഞാൻ’; വെളിപ്പെടുത്തലുമായി രൺബീർ