അജിത്ത് ചിത്രം ‘തുനിവ്’ പൊങ്കലിന്; ഒടിടി പാർട്ണർ നെറ്റ്ഫ്ലിക്സ്

‘തുനിവി’ന്റെ എല്ലാ അപ്ഡേറ്റുകളും ആഘോഷമാക്കുകയാണ് അജിത്തിന്‍റെ ആരാധകർ. മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ‘തുനിവി’ന്റെ ഫസ്റ്റ് ലുക്ക് ഓൺലൈനിൽ തരംഗമായിരുന്നു. ചിത്രത്തിന്‍റെ തിയേറ്റർ റിലീസ് പൊങ്കലിനാണ്. ചിത്രത്തിൻ്റെ ഒടിടി പങ്കാളിയുടെ വിശദാംശങ്ങൾ ഇപ്പൊൾ പുറത്തുവിട്ടു.

‘തുനിവ്’ തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്‍റെ എഡിറ്റർ.

എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീര, സമുദ്രക്കനി, ജോൺ കോക്കൻ, തെലുങ്ക് നടൻ അജയ് എന്നിവരും അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ‘വലിമൈ’ക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.

K editor

Read Previous

കണ്ണൂർ സർവകലാശാല സിന്‍ഡിക്കേറ്റിനെതിരെ ഗവർണർ; നടപടിക്ക് സാധ്യത

Read Next

പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളത്തിന് ഇനി സ്ഥാപനത്തിന്റെ മികവ് മാനദണ്ഡമാക്കും