ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഏറ്റവും വലിയ ഫാന്‍ ഫൈറ്റ് അജിത്ത് – വിജയ് ആരാധകർ തമ്മിലാണ്. അടുത്ത വർഷം പൊങ്കൽ സീസണിൽ അജിത്ത്, വിജയ് ചിത്രങ്ങള്‍ ഒരുമിച്ച് തീയറ്ററിലെത്തും. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷമാണ്, ഇങ്ങനെയൊരു റിലീസ് സംഭവിക്കുന്നത്.
ദീപാവലി സമയത്ത് തന്നെ, വിജയ് ചിത്രം ‘വരിശ്’ പൊങ്കൽ റിലീസ് ആയിരിക്കുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. അജിത്തിന്റെ ‘തുനിവ്’ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഒരു ബോക്സ് ഓഫീസ് പോരാട്ടം ഉറപ്പായി.
‘തുനിവിന്റെ’ നിർമ്മാതാവ് ബോണി കപൂറാണ് ഇക്കാര്യം അറിയിച്ചത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കിയതായും അദ്ദേഹം പ്രഖ്യാപിച്ചു.