ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: തോയമ്മൽ ബിരുദ വിദ്യാർത്ഥിനി അഫീസയെ 21, ഹൈക്കോടതി ഭർത്താവ് ബങ്കളത്തെ അജിനൊപ്പം വിട്ടയച്ചതിനെ തുടർന്ന് അജിന്റെ മാതുലൻ കാഞ്ഞങ്ങാട് സൗത്തിൽ താമസിക്കുന്ന മണിക്ക് ഗൾഫിൽ നിന്ന് ഭീഷണി. അഫീസയുടെ ഗൾഫിലുള്ള സഹോദരൻ പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെയാണ് ഭീഷണിപ്പെടുത്തിയതെന്ന് മണി ലേറ്റസ്റ്റിനോട് പറഞ്ഞു.
ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി മരുമകൻ അജിനെ വക വരുത്തുമെന്നാണ് ഭീഷണിയുണ്ടായത്. വീടുവിട്ട അഫീസയ്ക്കും, അജിനും ഷെൽട്ടർ ഒരുക്കിയതും ക്ഷേത്രത്തിൽ വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്തതും മണിയാണെന്ന് ആരോപിച്ചാണ് അഫീസയുടെ സഹോദരൻ ഗൾഫിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് മണി പറഞ്ഞു.
ഭീഷണിഫോൺ സന്ദേശം സംബന്ധിച്ച് മണി ഹൊസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിപ്പട്ടികയിൽ അഫീസയുടെ സഹോദരനാണുള്ളത്. പോലീസ് സൈബർ സെൽ സഹായത്തോടെ ഭീഷണി ഫോൺ കോളിന്റെ വിശദ വിവരങ്ങൾ തേടിയിട്ടുണ്ട്.