അജയ് ദേവ്ഗണിൻ്റെ ‘ഭോലാ’; കൈതി റീമേക്ക് ടീസർ പുറത്ത്

അജയ് ദേവ്ഗണിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഭോലാ’യുടെ ടീസർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ കൈതിയുടെ റീമേക്കാണ് ഭോലാ.

ഒരു അനാഥാലയവും ജയിലുമാണ് ടീസറിലുള്ളത്. നായകന്‍റെ വിവരണമാണ് പശ്ചാത്തലത്തിൽ. നായകന്‍റെ പേര് പരാമർശിക്കാതെ ആരാണയാൾ എന്ന ചോദ്യമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രം 3ഡിയിൽ ആണ് റിലീസ് ചെയ്യുക.

തബു, അമലാ പോൾ എന്നിവരും താരനിരയിലുണ്ട്. ഛായാഗ്രഹണം അസീം ബജാജ്, ജിസിബിടി എന്നിവരാണ്. സന്ദീപ് കെവ്ലാനിയും ആമിൽ കെയാൻ ഖാനും ചേർന്നാണ് അവലംബിത തിരക്കഥ ഒരുക്കിയിരിക്കുന്നത്. അങ്കുഷ് സിംഗ്, ശ്രീധർ രാജ്യാഷ് ദുബെ എന്നിവരാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.

Read Previous

ഫിഫ ലോകകപ്പ് സൗദി-അർജന്റീന മത്സരം; സൗദിയിൽ ഇന്ന് ഉച്ച മുതൽ അവധി

Read Next

റേഷൻ കടയുടമകൾ പണിമുടക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി