കൈതി ഹിന്ദി റീമേക്കിൽ നായകനായും സംവിധായകനായും അജയ് ദേവ്​ഗൺ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിൽ കാർത്തിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2019 ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അജയ് ദേവ്​ഗൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അജയ് തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ‘ആക്ഷൻ പറയാൻ സമയമായി’ എന്ന അടിക്കുറിപ്പോടെയാണ് താരം ക്യാമറയ്ക്ക് പിന്നിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്. ഭോല എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2023 ഓഗസ്റ്റ് 30 നു പ്രദർശനത്തിനെത്തും. കാർത്തി അവതരിപ്പിക്കുന്ന ഡില്ലി എന്ന കഥാപാത്രത്തെ അജയ് ദേവ്​ഗൺ അവതരിപ്പിക്കും. നടി തബുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടും.

K editor

Read Previous

ആകാശ എയർ ക്രൂവിന്റെ യൂണിഫോം; “പരിസ്ഥിതി സൗഹൃദം, രസകരം

Read Next

മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് പിൻമാറില്ലെന്ന് കോൺഗ്രസ്