അജാനൂരിൽ ലീഗ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും

കാഞ്ഞങ്ങാട്: ശൃംഗാര ശബ്ദരേഖ വിവാദ പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് നേതാക്കളായ ഏ. ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത് എന്നിവർക്ക് ലീഗ് പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിന് അജാനൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ഏർപ്പെടുത്തിയ വിലക്കിൽ ഹമീദ് ഹാജിക്കെതിരായ വിലക്ക് ഇപ്പോഴും തുടരുകയാണ്. അതേ സമയം ശൃംഗാര ഭർതൃമതിയായ യുവതിയുമായി സെൽ ഫോൺ സംഭാഷണത്തിൽ ശൃഗാരിച്ചുവെന്ന് ആരോപണ വിധേയനായ ബഷീർ വെള്ളിക്കോത്തിനെതിരായ നടപടി ലീഗ് ജില്ലാ നേതൃത്വം ഭാഗീകമായി നീക്കിയിരുന്നു.

മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്താൻ ലീഗ് ജില്ലാ നേതൃത്വം ബഷീർ വെള്ളിക്കോത്തിന് അനുമതി നൽകുകയും ചെയ്തു. ബഷീർ ഇപ്പോൾ മഞ്ചേശ്വരത്ത് യുഡിഎഫ് പ്രചാരണ രംഗത്തുണ്ട്. എന്നാൽ ബഷീറിന്റെ ശൃഗാര ശബ്ദരേഖ പുറത്തു വിട്ടുവെന്നതാണ് ഏ. ഹമീദ് ഹാജിക്കെതിരായ ആരോപണം.

യുവതിയുമായി ഫോണിൽ ശൃഗരിച്ചുവെന്നാരോപിക്കപ്പെട്ട ബഷീറിനെതിരെ വിലക്ക് ഭാഗീകമായി നീക്കുകയും ശബ്ദരേഖ പുറത്ത് വിട്ടെന്നാരോപിക്കപ്പെട്ട ഹമീദ് ഹാജിക്കെതിരായ നടപടി തുടരുന്നതിലുമുള്ള വൈരൂദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഹമീദ് ഹാജിയുൾപ്പെട്ട അജാനൂർ 17 ാം വാാർഡ് ലീഗ് പ്രവർത്തകർ നേതൃത്വത്തിനെതിരെ തിരിഞ്ഞത്.

ഹമീദ് ഹാജിക്കെതിരായ വിലക്ക് തുടരുന്നതിൽ പ്രതിഷേധിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചതായി 17ാം വാർഡ് യുഡിഎഫ് ബൂത്ത് കമ്മിറ്റി ട്രഷററും, അബൂദാബി കെഎംസിസി നേതാവുമായ ആവിക്കാൽ മുഹമ്മദ്കുഞ്ഞി, എൽ. ശരീഫ്, പാലക്കി ഖാദർ, ഏ. സെയ്താലി, സി. എച്ച്. മജീദ്, റസാഖ്, സഹീർ, കെ. സി. ഹംസ, യൂത്ത് ലീഗ് പ്രസിഡണ്ട് ശിഹാബ് പാലായി എന്നിവർ അറിയിച്ചു.

LatestDaily

Read Previous

ഗ്രൂപ്പ് പോരിനെതിരെ ചെന്നിത്തലയുടെ പരസ്യ ശാസന

Read Next

മാല മോഷ്ടിച്ച പ്രതികളുടെ സിസിടിവി ദൃശ്യം ലഭിച്ചു