അജാനൂരിൽ കോവിഡ് രോഗികളെ പാർപ്പിക്കാൻ സ്കൂൾ സജ്ജീകരിച്ചു

കാഞ്ഞങ്ങാട്:  അജാനൂരിൽ കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളെ പാർപ്പിക്കാൻ പഞ്ചായത്തിൽ സ്കൂൾ സജ്ജീകരിച്ചു. പുതിയകണ്ടം ജിയുപി സ്കൂളാണ് കോവിഡ് രോഗികളെ പാർപ്പിക്കാൻ അജാനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജീകരിക്കുന്നത്.

പഞ്ചായത്തിനകത്ത് തുടർച്ചയായി രോഗികലുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയും ഇന്നലെ മാത്രം 72 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തിരമായി രോഗികളെ പാർപ്പിക്കുന്നതിന്  കോവിഡ് കേന്ദ്രം തയ്യാറായിട്ടുള്ളത്.മറ്റ് രോഗ ലക്ഷണങ്ങളൊന്നുമില്ലാത്ത കോവിഡ് പോസിറ്റീവായ ആളുകളെയാണ് പുതിയകണ്ടം കോവിഡ് സെന്ററിൽ പാർപ്പിക്കുകയെന്ന് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് പറഞ്ഞു.

വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിലുണ്ടായേക്കാവുന്ന വർദ്ധനവ് കൂടി കണക്കിലെടുത്താണ് പഞ്ചായത്തിന്റെ മുൻകരുതൽ നടപടി.പഞ്ചായത്തിൽ കോവിഡ് സെന്റർ തുടങ്ങാൻ നടപടി പൂർത്തായിക്കഴിഞ്ഞു. രോഗികൾക്ക് വിശ്രമിക്കുന്നതിന് ബെഡ്ഡും കട്ടിലുമെത്തിയാൽ രോഗികളെ ഇവിടുത്തേക്ക് മാറ്റിത്തുടങ്ങും. ബെഡ്ഡും കട്ടിലുമെത്തിക്കുമെന്ന് ഹൊസ്ദുർഗ്ഗ് തഹസിൽദാർ പഞ്ചായത്തിനെ അറിയിച്ചു. ഇന്നോ നാളെയോ  പുതിയകണ്ടം സ്കൂളിൽ കോവിഡ് രോഗികളെ പാർപ്പിച്ചു തുടങ്ങും. 

Read Previous

പന്നിഫാം ഉടമയേയും മകന്റെ ഭാര്യയേയും കൊച്ചു മകനേയും കാണാതായി

Read Next

പരപ്പ- കാലിച്ചാനടുക്കം റോഡിനുള്ള ഒരു കോടി കയ്യൂരിലേക്ക് മാറ്റി, മുൻ പ്രസിഡണ്ട് വിധുബാലയുടെ ശബ്ദരേഖ പുറത്ത്