സാന്ത്വനത്തിന്റെ തൂവൽ സ്പർശവുമായി അജാനൂർ മണ്ഡലം കോൺഗ്രസ്സ്

അജാനൂർ: അപകടത്തിൽ പരിക്കേറ്റ് ഓപ്പറേഷന് വിധേയയായ അജാനൂർ കടപ്പുറത്തെ   ഷീബയുടെ കുടുംബത്തിന്  അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അടിയന്തര ധന സഹായം എത്തിച്ചു

നൽകി. അജാനൂർ കടപ്പുറത്തെ  വാർഡ് മെമ്പർ ഷീബയുടെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന  മകൾ വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ് കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഓപ്പറേഷന് ആവശ്യമായ തുക മണ്ഡലം കമ്മിറ്റി സ്വരൂപിച്ച് കുട്ടിയുടെ അമ്മയെ ഏൽപിച്ചു. മണ്ഡലം പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ, ബ്ലോക്ക് ജനറൽ  സെക്രട്ടറി വി. വി.  നിഷാന്ത് കല്ലിങ്കാൽ, ഹൊസ്ദുർഗ് കോ -ഓപ്പറേറ്റീവ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ പ്രവീൺ തോയമ്മൽ, മണ്ഡലം സെക്രട്ടറി അനീഷ് രാവണേശ്വരം, മണ്ഡലം ട്രഷറർ ശ്രീനിവാസൻ മഡിയൻ, സുഹാസ്. വി. വി എന്നിവർ നേതൃത്വം നൽകി. കോവിഡ് മഹാ മാരി കാലത്ത് അജാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഹ്വാനം ഏറ്റെടുത്ത് ധന സമാഹരണത്തിന് കൈകോർത്ത എല്ലാ സുമനസുകൾക്കും മണ്ഡലം പ്രഡിഡന്റ് നന്ദി അറിയിച്ചു.

Read Previous

എയിംസ് കാസർകോടിനു വേണ്ടി:, ഭിന്നശേഷിക്കാരന്റെ ഒറ്റയാൾ സമരം

Read Next

ഞാൻ ഒരു തമാശ പറഞ്ഞു; അവൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു