ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: എൽഡിഎഫ് ഭരണം ഉറപ്പിച്ച അജാനൂർ പഞ്ചായത്തിൽ ടി. ശോഭ പ്രസിഡണ്ടാകും. ഡിവൈഎഫ്ഐ നേതാവ് സബീഷ് വൈസ് പ്രസിഡണ്ടുമാകും. മൂന്നാം വാർഡായ വേലാശ്വരത്ത് നിന്നും ജനവിധി തേടിയ ശോഭ 706 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വാർഡിൽ നിന്നും വിജയിച്ച സബീഷ് ആകെയുള്ള 1831 വോട്ടിൽ 1254 വോട്ടും നേടി വിജയിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവുമാണ് സബീഷ്. നേരത്തെ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ ട്രഷററുമായിരുന്നു. പഞ്ചായത്തിൽ 10 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. ഒമ്പത് സീറ്റ് യുഡിഎഫും നാല് സീറ്റ് ബിജെപിയും നേടി.
മുസ്ലീംലീഗ് – ബിജെപി കൂട്ട് കെട്ടിൽ അജാനൂർ പഞ്ചായത്തിൽ അവിശുദ്ധ സഖ്യം ഭരണത്തിലേറുമെന്ന സംശയം സിപിഎമ്മിനുണ്ടെങ്കിലും യുഡിഎഫും മുസ്ലീം ലീഗും ബിജെപിക്കൊപ്പം ചേർന്ന് ഭരണമുണ്ടാക്കാൻ തയ്യാറാവില്ലെന്ന വിശ്വാസത്തിലാണ് സിപിഎം ഭരണസമിതിയുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചത്.