അജാനൂരിൽ 3 വാർഡുകളിൽ 6 ബൂത്തുകൾക്ക് സംരക്ഷണം ക്യാമറകൾ സ്ഥാപിക്കാനും ഹൈക്കോടതി ഉത്തരവ്

കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്തിൽ മൂന്ന് വാർഡുകളിലെ ആറ് ബൂത്തുകളിൽ സിസടിവി ക്യാമറകൾ സ്ഥാപിക്കാനും, ബൂത്തുകൾക്ക് പോലീസ് സംരക്ഷണം നൽകാനും ഹൈക്കോടതി പോലീസിനും, ചീഫ് ഇലക്ഷൻ കമ്മീഷണർക്കും നിർദ്ദേശം നൽകി. അജാനൂർ കാട്ടുകുളങ്ങര 8-ാം വാർഡ്, വെള്ളിക്കോത്ത് 7-ാം വാർഡ്, 11-ാം വാർഡ് പള്ളോട്ടെയും രണ്ടുവീതം ബൂത്തുകൾക്ക് സംരക്ഷണമൊരുക്കാനാണ് ഹൈക്കോടതി ഉത്തരവ്.

8-ാം വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി സിന്ധു ബാബു, 7-ാം വാർഡ് കോൺഗ്രസ്സ് സ്ഥാനാർത്ഥി പി. ബാലകൃഷ്ണൻ, 11-ാം വാർഡിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി കെ. സുജാതയുമാണ് ബൂത്തുകൾക്ക് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. ബൂത്തുകൾ പിടിച്ചെടുക്കാനും, അക്രമത്തിനും സാധ്യതയുണ്ടെന്നാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ കോടതിയെ അറിയിച്ചത്. രണ്ട് വീതം ബൂത്തുകളുള്ള വെള്ളിക്കോത്തും, പള്ളോട്ടും സിപിഎം ശക്തികേന്ദ്രങ്ങളാണ്.

കാട്ടുകുളങ്ങര 8-ാം വാർഡിലെ രണ്ട് ബൂത്തുകളിൽ ഒന്ന് മൂലക്കണ്ടം കമ്മ്യൂണിറ്റി ഹാളിലാണെങ്കിലും, മറ്റൊരു വാർഡ് സിപിഎം ശക്തി കേന്ദ്രമായ കാരക്കുഴി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിരുന്നു. 8-ാം വാർഡിൽ ഒരു ബൂത്ത് സ്ഥിതി ചെയ്യുന്നത് 6-ാം വാർഡായ കാരക്കുഴിയിലേക്ക് മാറ്റിയതിനെതിരെ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 8-ാം വാർഡിലെ ബൂത്ത് മാറ്റിയത് കള്ളവോട്ട് ചെയ്യാനാണെന്നും, കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ആരോപിച്ചിരുന്നു. സംസ്ഥാന ഇലക്ഷൻ കമ്മീഷണർ, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, റിട്ടേണിംഗ് ഓഫീസർ, കാ ഞ്ഞങ്ങാട് ഡിവൈഎസ്പി, പോലീസ് ഇൻസ്പെക്ടർമാരോടാണ് ഉത്തരവ് നടപ്പിലാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

LatestDaily

Read Previous

വീട്ടമ്മയുടെ 15 ലക്ഷം; ഖമറുദ്ദീനും, പൂക്കോയക്കും എതിരെ ബേക്കൽ പോലീസിൽ കേസ്

Read Next

കാഞ്ഞങ്ങാട്ട് ഇരുമുന്നണികൾക്കും വൻ വിജയപ്രതീക്ഷ