ടൊവിനോയുടെ നായികയായി ഐശ്വര്യ രാജേഷ് വീണ്ടും മലയാളത്തിലേക്ക്

ടൊവീനോ തോമസിന്‍റെ പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തില്‍ നായികയാവാൻ തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷ്. അജയന്റെ രണ്ടാം മോഷണം ഐശ്വര്യയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. തെന്നിന്ത്യൻ നടി കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരെയും കൂടാതെ മൂന്നാമതൊരു നായികയും ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ട്.

ഇപ്പോൾ പ്രീ പ്രൊഡക്ഷൻ വർക്ക് നടക്കുന്ന ചിത്രത്തിന്‍റെ കളരിപ്പയറ്റ് പരിശീലനത്തിലാണ് ടൊവീനോ. ഫൈറ്റ് രംഗങ്ങൾക്കായി മാത്രം 45 ദിവസമാണ് ചിത്രം നീക്കിവച്ചിരിക്കുന്നത്. കളരിയെ അടിസ്ഥാനമാക്കി എട്ടോളം ഫൈറ്റ് രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. അന്‍പറിവ് ആയിരിക്കും സിനിമയ്ക്കായി സംഘട്ടനം ഒരുക്കുക.

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. 1900, 1950, 1990കളിൽ കഥ പറയുന്ന ചിത്രത്തിൽ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വമ്പന്‍ ബജറ്റിലായിരിക്കും സിനിമ ഒരുങ്ങുക.

Read Previous

ദുബായിൽ നടുറോഡിൽ തലയിണയുമായി കിടന്ന് യുവാവ്; അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

Read Next

‘റോഷാക്ക്’ സിനിമ എന്ന മാധ്യമത്തിന് മുകളില്‍ ചിന്തിക്കുന്നവര്‍ക്കുള്ള സമര്‍പ്പണമെന്ന് ജഗതീഷ്