സ്വര്‍ണക്കടത്തില്‍ മുമ്പന്‍മാരായി തമിഴ്നാട്ടിലെ വിമാനത്താവളങ്ങൾ

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലൂടെ ഒഴുകുന്ന സ്വർണത്തിന്‍റെ അളവും പിടിച്ചെടുത്ത സ്വർണത്തിന്‍റെ അളവും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 9,66,160 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസും റവന്യൂ ഇന്‍റലിജൻസും ചേർന്ന് പിടികൂടിയത്. ഇതൊക്കെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. സ്വര്‍ണക്കടത്തോ അത് നടക്കുന്നതായി സംശയിക്കുന്നതുമായ കേസുകള്‍ 29,000 ത്തിന് മുകളിലാണ്.

അതായത് സ്വർണക്കടത്ത് വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഇതിന്‍റെ വലിയൊരു ഭാഗം മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ് ഇക്കാര്യത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ.

2012 ജൂണിനും 2022 ജൂണിനും ഇടയിൽ 29,506 തവണയാണ് റവന്യൂ വകുപ്പ് രാജ്യത്തുടനീളം സ്വർണം പിടികൂടിയത്. ഇതിൽ 1,543 പേർ കഴിഞ്ഞ ആറ് മാസത്തിനിടെ പിടിയിലായി. ധനമന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച രേഖയിലാണ് ഇക്കാര്യം പറയുന്നത്. തമിഴ് നാടാണ് പട്ടികയിൽ ഒന്നാമത്.

K editor

Read Previous

അന്തരിച്ച നടൻ ശരത് ചന്ദ്രന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Read Next

ടി-20 യില്‍ ധോണിയുടെ റെക്കോർഡ് തകർത്ത് ഹര്‍മന്‍പ്രീത് കൗർ