വിമാനകമ്പനികൾ അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ പങ്കുവെക്കണമെന്ന് കേന്ദ്രം

ന്യൂ ഡൽഹി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ വിശദാംശങ്ങൾ പങ്കിടാൻ കേന്ദ്ര സർക്കാർ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. കോൺടാക്ട്, പേയ്മെന്റ് ഇൻഫർമേഷൻ എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ നൽകണമെന്നാണ് ആവശ്യം. നിയമലംഘകർ രാജ്യം വിടുന്നത് തടയാനാണ് നീക്കമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

കേന്ദ്ര പരോക്ഷ നികുതി വകുപ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. യാത്രക്ക് 24 മണിക്കൂർ മുമ്പാണ് ഇത്തരം വിവരങ്ങൾ കമ്പനികൾ കൈമാറേണ്ടത്.

ഇതിൽ, യാത്രക്കാരന്‍റെ പേര്, ടിക്കറ്റെടുത്ത തീയതി, ട്രാവൽ പ്ലാൻ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ട്രാവൽ ഏജൻസി, ബാഗേജ് വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കമ്പനികൾ നൽകണം.

K editor

Read Previous

മങ്കിപോക്സ് ; ഏഴുവയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും

Read Next

മധു വധക്കേസ് ; ഇന്നുമുതല്‍ അതിവേഗ വിചാരണ