ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: വലിയ മാറ്റങ്ങൾക്ക് വിധേയമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ യുഎസിലേക്കും യൂറോപ്പിലേക്കും എയർ ഇന്ത്യ സർവീസുകൾ വ്യാപിപ്പിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
പുതുതായി വാടകയ്ക്കെടുത്ത വിമാനങ്ങളുമായി സർവീസ് കൂട്ടാനും എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. കൂടാതെ, നിലവിലുള്ള വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തിയും സർവീസുകൾ ആരംഭിക്കും.
ബി 777-200 എൽആർ വിമാനം മുംബൈ-ന്യൂയോർക്ക് സർവീസ് നടത്താൻ ഉപയോഗിക്കും. ഫെബ്രുവരി 14 മുതൽ സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഈ വിമാനം വരുന്നതോടെ എയർ ഇന്ത്യയുടെ ഇന്ത്യ-യുഎസ് സർവീസ് ആഴ്ചയിൽ 47 ആയി ഉയരും.