പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ദുബായ്–കേരള സർവീസ്

ദുബായ്: ദുബായ് മുതൽ കേരളം, മംഗലാപുരം എന്നിവയുൾപ്പെടെ 10 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്കാണ് കേരളത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.

കൊച്ചിയിലേക്ക് 380 ദിർഹം, കോഴിക്കോട്ടേക്ക് 269 ദിർഹം, തിരുവനന്തപുരത്തേക്ക് 445 ദിർഹം, മംഗ്ലുരുവിലേയ്ക്ക് 298 ദിർഹം എന്നിങ്ങനെയാണ് വൺവേ ടിക്കറ്റ് നിരക്ക്. മുംബൈ–279 ദിർഹം, ഡൽഹി–298, അമൃത് സർ–445, ജയ്പൂർ–313, ലക്നൗ‌–449, തിരുച്ചി–570 ദിർഹം. കോഴിക്കോട്ടേയ്ക്ക് ആഴ്ചയിൽ 13 സർവീസുകളുണ്ടാകും.

കൊച്ചിയിലേക്ക് ഏഴ് വിമാനങ്ങളും തിരുവനന്തപുരത്തേക്ക് അഞ്ച് വിമാനങ്ങളും മംഗ്ലുരുവിലേയ്ക്ക് 14 വിമാനങ്ങളുമുണ്ടാകും. ഈ നിരക്ക് അടുത്ത മാസം പകുതി വരെ തുടരാനാണ് സാധ്യത. 

K editor

Read Previous

ഖത്തറിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് പ്രവർത്തനം തുടങ്ങി

Read Next

തരൂരിന് എവിടെയും മേൽക്കൈ ഇല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്