ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഫറോക്ക്: ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ജനകീയ ടൂറിസം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേൾഡ് ട്രാവൽ മാർക്കറ്റ് ജൂറി ചെയർമാൻ ഡോ.ഹരോൾഡ് ഗുഡ്‌വിന്റെ സന്ദർശന സമ്മേളനവും ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ വിവിധ യൂണിറ്റുകളുടെ വിപണനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ആഗോള മാതൃകയായി ബേപ്പൂരിനെ മാറ്റും. വിവിധ ആകർഷണങ്ങൾ, കലാസാംസ്കാരിക പ്രത്യേകതകൾ, ഭക്ഷണ വൈവിധ്യം, ഗ്രാമീണ ജീവിതശൈലി എന്നിവയുൾപ്പെടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും സംയോജിപ്പിക്കുന്ന പ്രദേശമാണ് ബേപ്പൂർ നിയോജകമണ്ഡലം.
അതുകൊണ്ടാണ് ഉത്തരവാദിത്ത ടൂറിസം കേന്ദ്രത്തിന്‍റെ മാതൃകാ മണ്ഡലമായി ബേപ്പൂരിനെ തിരഞ്ഞെടുത്തതെന്നും, ടൂറിസം വികസനത്തിനൊപ്പം പ്രാദേശിക സാമ്പത്തിക വികസനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഡോ. ഹരോൾഡ് ഗുഡ്‌വിൻ മുഖ്യാതിഥിയായിരുന്നു. ടൂറിസം ഡയറക്ടർ പി.ബി.നൂഹ്, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ, വ്യവസായി ഫൈസൽ കൊട്ടിക്കോലൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് വി.അനുഷ, ടൂറിസം ജോയിന്‍റ് ഡയറക്ടർ ടി.ജി.അഭിലാഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി ടി.നിഖിൽ ദാസ്, ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ ബി.ജി.സേവ്യർ, ജില്ലാ കോ-ഓർഡിനേറ്റർ ശ്രീകല ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.