ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം. 280 പേരടങ്ങുന്ന പട്ടികയാണ് എഐസിസി അംഗീകരിച്ചത്. പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും.
കെ.പി.സി.സി നേരത്തെ തയ്യാറാക്കിയ പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചിരുന്നു. ഹൈക്കമാൻഡിന്റെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി കെ.പി.സി.സി ഹൈക്കമാൻഡിന് പുതിയ പട്ടിക അയച്ചത്. ഈ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നൽകിയത്. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 280 പേർക്കാണ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.