അലിക്ക് കന്നിപ്പോരാട്ടം

കാഞ്ഞങ്ങാട്: അഹമ്മദലി ആറങ്ങാടിയുടേത് കന്നി പോരാട്ടമാണ്.
സിപിഎം പ്രവർത്തകനായ അലി മുസ്ലീം ഭൂരിപക്ഷ മേഖലയായ ആറങ്ങാടി നിലാങ്കര വാർഡ് 18-ൽ നിന്ന് ഇത്തവണ നഗരസഭയിൽ ജനവിധി തേടുകയാണ്.

സിപിഎം ബ്രാഞ്ച് സിക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ എൽസി അംഗമാണ്. എക്സൈസ് വകുപ്പിൽ നിന്ന് പിരിഞ്ഞ ലീഗിലെ ടി. അബ്ദുൾ അസീസാണ് അലിയുടെ മുഖ്യഎതിരാളി. 500 ഓളം യുഡിഎഫ് വോട്ടുകളും, 380 ഇടതു വോട്ടുകളുമുള്ള വാർഡിൽ ബിജെപിക്ക് 50-ൽതാഴെ വോട്ടുകൾ മാത്രമാണ്. മുസ്ലീം ലീഗ് സ്ഥാനാർത്ഥിക്ക് റിബലായി ലീഗിലെ കെ. കെ. ഇസ്മായിൽ മൽസര രംഗത്ത് ഉറച്ചു നിൽക്കുന്നുണ്ട്.

Read Previous

ഡോക്ടർമാർ നാല്, നഴ്സുമാർ എട്ട്, 540 കിടക്കകളിൽ 50 കോവിഡ് രോഗികൾ മാത്രം

Read Next

മലപ്പുറത്ത് 80 ലക്ഷം കവർച്ച ചെയ്ത കേസ്സിൽ എണ്ണപ്പാറ സ്വദേശി അറസ്റ്റിൽ