അഗ്നിപഥ്; നരേന്ദ്ര മോദിയുടെ ‘ലാബിലെ’ പുതിയ പരീക്ഷണം എന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ലാബി’ലെ പുതിയ ‘പരീക്ഷണ’ത്തിലൂടെ രാജ്യത്തിന്‍റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഓരോ വർഷവും 60,000 സൈനികർ വിരമിക്കുന്നു. ഇതിൽ 3,000 പേർക്ക് മാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. 4 വർഷത്തെ കരാറിന് ശേഷം വിരമിക്കുന്ന ആയിരക്കണക്കിന് ‘അഗ്നിവീരന്മാരുടെ’ ഭാവി എന്തായിരിക്കും? പ്രധാനമന്ത്രിയുടെ ലാബിലെ ഈ പുതിയ പരീക്ഷണത്തോടെ രാജ്യത്തിന്‍റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണ്,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ജൂൺ 14 നാണ് കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഇതേതുടർന്ന് പദ്ധതിക്കെതിരെ പല സംസ്ഥാനങ്ങളിലും അക്രമാസക്തമായ പ്രതിഷേധം ഉയരുകയും പദ്ധതി പിൻവലിക്കണമെന്ന് നിരവധി പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

K editor

Read Previous

ഷെയ്‌നും വിനയ് ഫോർട്ടും ഒന്നിച്ച്; രസിപ്പിച്ച് ബര്‍മുഡ ടീസര്‍ 

Read Next

വിരമിക്കല്‍ പ്രായം 60 ആക്കണം; ഹോമിയോ ഡോക്ടര്‍മാര്‍ സുപ്രീംകോടതിയില്‍