അഗ്നിപഥ്; നാവികസേനയിലേക്ക് വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം നാവികസേനയിൽ ചേരുന്നതിനുള്ള അപേക്ഷകൾ വെള്ളിയാഴ്ച മുതൽ സമർപ്പിക്കാം. ജൂലായ് 30 വരെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 17.5 നും 23 നും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരമുണ്ട്.

ഓൺലൈൻ പരിശോധന, ശാരീരിക ക്ഷമത, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയുടെ സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്സൈറ്റിൽ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നവംബർ 21ന് പരിശീലനം ആരംഭിക്കും.

Read Previous

ചിത്രം ‘പടച്ചോന്റെ കഥകൾ’ ട്രെയ്‌ലർ പുറത്തിറങ്ങി

Read Next

ഏറ്റവും പ്രായം കൂടിയ ബംഗാൾ കടുവ ‘രാജ’ ഓർമയായി