ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻ വലിക്കണമെന്നും സഭാനടപടികൾ മാറ്റിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എ.എ റഹീം എം.പി നോട്ടീസ് നൽകി.
സായുധ സേനയുടെ കരാർ വ്യവസ്ഥ രാജ്യത്തിന്‍റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സായുധ പരിശീലനം ലഭിച്ച തൊഴിൽ രഹിതരെ സൃഷ്ടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എ.എ റഹീം എം.പി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ ഇന്ന് രാജ്യസഭയുടെ സെക്രട്ടറി ജനറലിന് നാമനിർദേശ പത്രിക സമർപ്പിക്കും. എല്ലാ പ്രധാന പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾക്കൊപ്പമാണ് മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. ഇന്നലെ ശരദ് പവാറിന്‍റെ വസതിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം മാർഗരറ്റ് ആൽവയ്ക്ക് കൂടുതൽ പാർട്ടികളുടെ പിന്തുണ തേടാൻ തീരുമാനിച്ചിരുന്നു.